തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷ്ഠ ദിനമായ 22ന് വലിയ തിരക്കുണ്ടാകും എന്നതിനാൽ, അന്ന് പോകില്ലെന്നും ആ ദിവസത്തെ സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. പകരം ശനിയാഴ്ച അയോധ്യയിലേക്ക് പോകുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന രാമക്ഷേത്രത്തിന്റ പ്രതിഷ്ഠ ചടങ്ങിലേക്ക് രാജ്യത്തൊട്ടാകെയുള്ള നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത്, ആർഎസ്എസ് എന്നിവയുടെ ഭാരവാഹികളാണ് ചടങ്ങിന് എത്തേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നത്. 150ൽ അധികം കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരെ അതിഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ സംഗമത്തിനാണ് അയോധ്യ ഒരുങ്ങുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹന്‍ ഭഗവത്, യുപി ഗവര്‍ണര്‍ എന്നിവരോടൊപ്പം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയത് 36 ലക്ഷം രൂപയുടെ സ്വര്‍ണം: യാത്രക്കാരി പിടിയില്‍
കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. പ്രതിഷ്ഠ ദിനത്തിന് മുന്നോടിയായി അയോധ്യയില്‍ മതപരമായ ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിഷ്ഠ ദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് എൻഎസ്എസും എസ്എൻഡിപിയും രംഗത്തെത്തിയിരുന്നു. പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്നും പുണ്യം ഓരോ വീടുകളിലേക്കും എത്തുകതന്നെ വേണമെന്നും ദീപം തെളിച്ച് എല്ലാ വിശ്വാസികളും ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments