കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി, പരിഭ്രാന്തരായി നാട്ടുകാര്‍: അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. തലയോട്ടിക്ക് ആറു മാസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം. നിലവില്‍ ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Read Also: പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടി. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തത ആയിട്ടില്ല.

Share
Leave a Comment