KozhikodeKeralaNattuvarthaLatest NewsNews

നിയന്ത്രണം നഷ്ടപ്പെട്ടു: ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്

തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്

താമരശേരി: നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ജീവനക്കാരന് പരിക്കേറ്റു. തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്.

Read Also : 240 ടെന്റക്കിളുകൾ, 3 ഇഞ്ച് ഉയരം! ജാപ്പനീസ് തീരത്ത് അപൂർവ്വയിനം ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ

താമരശേരി ചുരംപാതയില്‍ 28-ാം മൈലില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം നടന്നത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള രോഗിയെ വയനാട് ഭാഗത്ത് ഇറക്കിയ ശേഷം മടങ്ങി വരികയായിരുന്ന ആംബുലന്‍സ് ആണ് അപകടത്തിൽപ്പെട്ടത്.

Read Also : സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം: മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക 1ലക്ഷം മാത്രം

ചുരം ഇറങ്ങിവരവേ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും തട്ടുകടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button