കുന്ദമംഗലം: കുബ്ബൂസ് ആവശ്യപ്പെട്ട് എത്തിയതിനുശേഷം കടക്കും ജീവനക്കാരനും നേരെ ആക്രമണം നടത്തിയതായി പരാതി. പടനിലത്ത് ബ്രോസ്റ്റ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച അർധരാത്രി 12ന് ശേഷമാണ് സംഭവം.
ഒരാൾ കുബ്ബൂസ് ചോദിച്ചുവരികയും ഇല്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി പുറത്ത് പോകുകയുമായിരുന്നു. പിന്നീട് ഇയാൾ മറ്റൊരാളെയും കൂട്ടി വീണ്ടും കടയിലേക്ക് വരികയും തുടർന്ന്, ജീവനക്കാരെ ഭീഷണിപ്പെടുത്തി കടയിൽ ആക്രമണം നടത്തുകയുമായിരുന്നു. കടയിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ ക്രൂരമായി മർദിച്ചു.
Read Also : കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ വിജയം കോടതി റദ്ദാക്കി
കണ്ണിന് ഗുരുതര പരിക്കേറ്റ ജീവനക്കാരനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി നൽകുകയും കടയിൽ വന്ന് മൊഴിയെടുക്കുകയും ചെയ്തു. അക്രമികൾ കണ്ടാലറിയുന്ന പ്രദേശവാസികളാണെന്ന് കടയുടമ പറഞ്ഞു.
കടക്ക് നേരെയുള്ള ആക്രമണത്തിൽ വ്യാപാരികൾ പ്രതിഷേധ സംഗമം നടത്തി.
Post Your Comments