PathanamthittaKeralaLatest NewsNews

മകരമാസ പൂജ: ഈ തീയതികളിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു, ഇക്കുറി സ്പോട്ട് ബുക്കിംഗ് മൂന്നിടത്ത് മാത്രം

മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്

പത്തനംതിട്ട: ശബരിമലയിൽ മകരമാസ പൂജാ സമയത്തെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലെ ദർശനത്തിനുള്ള ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. ജനുവരി 16-ന് 50,000 ഭക്തക്കാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനാവുക. 17-ന് 60,000 പേർക്ക് ദർശനം നടത്താവുന്നതാണ്. അതേസമയം, ഇക്കുറി 3 സ്ഥലങ്ങളിൽ മാത്രമേ സ്പോട്ട് ബുക്കിംഗ് ഉണ്ടാവുകയുള്ളൂ. പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം ഏകദേശം 90,000 പേർ പതിനെട്ടാം പടി ചവിട്ടുന്നുണ്ട്. 18 മണിക്കൂറിലധികം ക്യൂവിൽ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 15 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പോലീസ് സേനാംഗങ്ങളെ വിന്യസിക്കുന്നതാണ്.

Also Read: പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ എൻഐഎ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button