
ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പ്രമുഖ സിനിമാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ ഉൾപ്പെടുത്തി. പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സുരേഷ് കുമാറിനൊപ്പം പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ നിർമ്മാതാവാണ് സുരേഷ് കുമാർ. നടി മേനകയാണ് ഭാര്യ. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നടി കീർത്തി, രേവതി എന്നിവരാണ് മക്കൾ.
സിനിമാ സംവിധായകനും നടനുമായ മേജർ രവി, നടൻ ദേവൻ എന്നിവരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി ദിവസങ്ങൾക്ക് മുൻപ് തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിൽ എത്തിയത്.
Post Your Comments