കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സര്‍വകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതല്‍ 300 വരെയാണ് വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്. വില ഉയര്‍ന്നത് അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലമെന്നാണ് വിശദീകരണം. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വര്‍ധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികള്‍ അറിയിച്ചു.
Read Also: ജനവാസ മേഖലയിലിറങ്ങി പടയപ്പ: കൃഷികൾ നശിപ്പിച്ചു
മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തിലേയ്ക്ക് കൂടുതലായി വെളുത്തുള്ളി എത്തുന്നത്. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഏകദേശം ഒരുമാസത്തോളമായി വെളുത്തുള്ളിവില ഉയരാന്‍ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോള്‍ 260 രൂപയില്‍ എത്തി നില്‍ക്കുന്നത്.
Post Your Comments