KeralaLatest NewsNews

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ‘ഹാപ്പിനസ് പാർക്കുകൾ’ എത്തുന്നു: പുതിയ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

പാർക്കുകൾ നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്കുകൾ നിർമ്മിക്കാനൊരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ്. പാർക്കുകൾ നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം. ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് പുതിയ തീരുമാനം. പാർക്കിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ടുകൾ സ്പോൺസർഷിപ്പിലൂടെയാണ് ശേഖരിക്കുക. മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ ആയും ആഘോഷിക്കേണ്ടതാണ്.

വികസന ഫണ്ടോ, തന്നത് ഫണ്ടോ ഉപയോഗിച്ച് സ്ഥലം വാങ്ങാവുന്നതാണ്. പാർക്കിൽ ഇരിപ്പിടങ്ങളും വിനോദ ഉപാധികളും ഉണ്ടായിരിക്കണം. ഡാൻസിംഗ്, സിംഗിംഗ്, യോഗ തുടങ്ങിയവയ്ക്ക് പ്രത്യേക ഫ്ലോറും നിർമ്മിക്കേണ്ടതാണ്. പാർക്കിൽ മൊബൈൽ ചാർജിംഗ് സൗകര്യം, സൗജന്യ വൈഫൈ, ആകർഷകമായ ലൈറ്റുകൾ എന്നിവയും ഉണ്ടായിരിക്കണം. ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനായി ഹാപ്പിനസ് പാർക്കുകളിൽ കലാപരിപാടികളും ഫെസ്റ്റും സംഘടിപ്പിക്കുന്നതാണ്. സേവ് ദ ഡേറ്റ്, ബർത്ത് ഡേ പാർട്ടി തുടങ്ങിയവ വിനിയോഗിക്കാൻ പാകത്തിലുള്ള ഭംഗി പാർക്കുകൾക്ക് ഉണ്ടായിരിക്കണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം.

Also Read: 3 ഏജൻസികൾ അന്വേഷിച്ചിട്ടും കണ്ടുപിടിക്കാത്തതാണ് പ്രധാനമന്ത്രി പറഞ്ഞത്: സ്വർണ്ണക്കടത്ത് കേസിൽ തെളിവ് നൽകണമെന്ന് ബാലൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button