ഉത്സവങ്ങളിലും വിവാഹാഘോഷങ്ങളിലും ബിയർ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഹിമാചൽപ്രദേശിലെ ഒരു പഞ്ചായത്ത്. സിപ്തി ജില്ലയിലെ കീലോംഗ് എന്ന പഞ്ചായത്താണ് ആഘോഷ വേളയിൽ ബിയർ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രമേയം പഞ്ചായത്ത് പാസാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ആഘോഷങ്ങളിൽ ബിയർ വിളമ്പുന്നത് നിർത്താൻ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാംഗ്പോ ഗ്രാമസഭാ യോഗത്തിൽ അറിയിച്ചു.
ആഘോഷങ്ങളിലെ പാഴ്ച്ചെലവ് തടയുന്നതിന്റെ ഭാഗമായാണ് ബിയർ വിളമ്പുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കാൻ ഇത്തരം തീരുമാനങ്ങൾ മികച്ചതാണെന്നാണ് പഞ്ചായത്തിലെ ഭൂരിഭാഗം ആളുടെയും വിലയിരുത്തൽ. അതേസമയം, കിന്നൗർ ജില്ലയിലെ സുമാര പഞ്ചായത്ത് വിവാഹങ്ങളിൽ ഗോത്ര ആചാരങ്ങൾ മുറുകെ പിടിക്കാനും, പാശ്ചാത്യ സംസ്കാരത്തെ പോലുള്ള ആഡംബര വിവാഹങ്ങൾ നിരോധിക്കാനും പ്രമേയം പാസാക്കിയിരുന്നു.
Also Read: കോവിഡ് കാല ഇളവുകൾ അവസാനിക്കുന്നു! 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയേക്കും
Post Your Comments