KeralaLatest NewsNewsIndia

‘ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കൂ’: ഗവര്‍ണറെ വെല്ലുവിളിച്ച്‌ വൃന്ദാ കാരാട്ട്

രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണം

കൊച്ചി: സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ബിജെപി അജണ്ട നടപ്പാക്കുന്ന ഗവര്‍ണര്‍ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാര്‍ഥിയായി കേരളത്തിലെ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കട്ടേയെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

‘രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണം. കാരണം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം. ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കൂ’, വൃന്ദ കാരാട്ട് പറഞ്ഞു.

read also: ജപ്പാൻ വിമാനാപകടം; 5 മരണം, കത്തുന്ന വിമാനത്തിൽ നിന്നും ഓരോരുത്തരായി ചാടി ഇറങ്ങി, അത്ഭുതകരമായി രക്ഷപ്പെട്ടത് 379 പേർ

ദിവസേന പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ പദവിക്ക് അപമാനമുണ്ടാക്കാതെ, മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകാനാണ് ഗവർണർ നോക്കേണ്ടതെന്നും വൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button