ടോക്കിയോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. എയർബസ് വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും ഒഴിപ്പിച്ചതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. കോസ്റ്റ് ഗാർഡ് വിമാനത്തിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട അഞ്ച് പേരും.
ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ടോക്യോവിലെ ഹാനഡ വിമാനത്താവളത്തിൽ പറന്നിറഞ്ഞുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജപ്പാനിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി എയര്‍ ബസ് എ 350 വിമാനം റൺവേയിൽ കൂട്ടിയിടിക്കുകയായിരുന്നു. അതീവ ഗുരുതരമായ ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വിമാനങ്ങള്‍ക്കും തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് കുട്ടികൾ അടക്കം 367 യാത്രക്കാർ ആദ്യവും 12 ജീവനക്കാർ പിന്നാലെയും കത്തുന്ന വിമാനത്തിൽ നിന്ന് സാഹസികമായി പുറത്തിറങ്ങി. ആളിപ്പടരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ കാര്യമായ പരുക്കുകൾ ഇല്ലാതെ പുറത്തെത്തിക്കാൻ കഴിഞ്ഞത് ജീവനക്കാരുടെ അസാധാരണ മനസാന്നിധ്യം കൊണ്ടാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Post Your Comments