കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ മീഡിയ വൺ ഹെഡ് ക്വാർട്ടേഴ്സിനുസമീപം കാർ വർക് ഷോപ്പിൽ തീപിടിത്തം. ഇവിടെയുണ്ടായിരുന്ന കാറുകൾ പൂർണമായി കത്തിനശിച്ചു.
Read Also : പുതുവർഷത്തിൽ ചരിത്രം കുറിക്കാൻ ഇസ്രോ: എക്സ്പോസാറ്റ് നാളെ വിക്ഷേപിക്കും
ശനിയാഴ്ച രാത്രി 11.15-ഓടെയാണ് തീപിടിത്തം. മുക്കം, മീഞ്ചന്ത അഗ്നിരക്ഷ നിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
Read Also : ഇന്ത്യയിലെ ആദ്യ എഐ വെർച്വൽ ബ്രാൻഡ് അംബാസഡർ! ബിസിനസ് ലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഈ കേരള കമ്പനി
പരിസരത്തെ വീടുകളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് തീയണക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കി. ഇതിനു മുമ്പുതന്നെ പരിസരത്തെ വീട്ടുകാരെ ഒഴിപ്പിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.
Post Your Comments