ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം: പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ

ചി​റ്റാ​ഴ മു​ല്ല​ക്ക​ര​ക്കോ​ണം വീ​ട്ടി​ൽ രാ​ജേ​ഷി(30)​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ചി​റ്റാ​ഴ മു​ല്ല​ക്ക​ര​ക്കോ​ണം വീ​ട്ടി​ൽ രാ​ജേ​ഷി(30)​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഏ​ഴ് വ​ർ​ഷം ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ച് മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി വിധിയിൽ പറയുന്നു.

Read Also : സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു ​ന​ൽ​കി​: തഹസിൽദാർക്ക്​ നാലുവർഷം കഠിന തടവ്

ക​ഴി​ഞ്ഞ വ​ർ​ഷം മു​ക്കോ​ല​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ വി​ട്ട് മ​ട​ങ്ങി വ​രു​ന്ന വ​ഴി ഒ​ളി​ച്ചു​നി​ന്ന പ്ര​തി കൂ​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ മ​ണ്ണ​ന്ത​ല പൊ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. അ​ന്നേ ദി​വ​സം മ​റ്റൊ​രു ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി​രു​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്, പ്ര​തി​യു​ടെ ഫോ​ട്ടോ കു​ട്ടി​യെ കാ​ണി​ക്കു​ക​യും ഇ​യാ​ളെ കു​ട്ടി തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button