കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പപ്പടംകുത്തി വിഴുങ്ങിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 33 വയസുകാരിയാണ് പപ്പടംകുത്തി വിഴുങ്ങിയത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആദ്യം നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന്, നടത്തിയ എക്സ്റേ പരിശോധനയില്‍ നെഞ്ചില്‍ പപ്പടം കുത്തി കണ്ടെത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെ പപ്പടം കുത്തി പുറത്തെടുത്തു. അന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു. ശ്വാസനാളം, ശ്വാസകോശം, മഹാരക്തധമനി, ഇടത് വൃക്ക എന്നിവിടങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്.
നിലവിൽ യുവതി കാര്‍ഡിയാക് വിഭാഗം ഐസിയുവില്‍ ചികിത്സയിലാണ്.
Post Your Comments