തിരുവനന്തപുരം: പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിലേക്ക് എത്തിയ നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാറിന് ആശംസ അറിയിച്ച് ഭാര്യ ബിന്ദു മേനോൻ.
ഒരു കാര്യം എറ്റെടുത്താല്‍ അത് ഭംഗിയായി ചെയ്യാൻ ഗണേഷ് കുമാറിന് കഴിയുമെന്ന് ബിന്ദു മേനോൻ പറഞ്ഞു. ഗതാഗത വകുപ്പില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹം മുമ്പ് തെളിയിച്ചതാണെന്നും ഇനിയും അങ്ങനെയുള്ള മാജിക് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും ബിന്ദു മേനോൻ പ്രതികരിച്ചു.
‘കുടുംബത്തില്‍ നിന്നും പുറത്തും ഓരോരോ കേസും അദ്ദേഹത്തിന് എതിരായി കൊടുക്കും. അതുകൊണ്ട് അങ്ങനെ ടെൻഷനില്‍ ജീവിക്കുന്ന ആളൊന്നുമല്ല. നമ്മള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. നമ്മള്‍ തെറ്റ് ചെയ്താല്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ. ഒരു കാര്യം ഏറ്റെടുത്താല്‍ അത് പെര്‍ഫെക്ഷനോട് കൂടി ചെയ്യുന്ന ആളാണ്. അതുകൊണ്ട് മന്ത്രി സ്ഥാനം ലഭിക്കുമ്ബോള്‍ ട്രാൻസ്‌പോര്‍ട്ട് വകുപ്പിനെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഈ രണ്ടര വര്‍ഷത്തില്‍ നോക്കുമെന്നുള്ള കാര്യം ഉറപ്പാണ്. കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളമായി എല്ലാ കാര്യങ്ങളിലും ഞാനും സഹായിക്കാറുണ്ട്. ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതിനേക്കാള്‍ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. എനിക്ക് പറ്റുന്ന കാര്യങ്ങള്‍ നോക്കി ഞാനും കൂടെയുണ്ട്’- ബിന്ദു പറഞ്ഞു.
Post Your Comments