മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ക്രെംലിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയായി. അടുത്ത വര്‍ഷം റഷ്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുടിന്‍ ക്ഷണിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ കഴിഞ്ഞ ദിവസം റഷ്യയിലെത്തിയത്.
Read Also: റെക്കോർഡ് കുറിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ അഞ്ചാം നാളിലും നേട്ടത്തോടെ വ്യാപാരം
യുക്രെയ്നുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് തനിക്ക് അറിയാമെന്നും പുടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ വിഷയം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും പുടിന്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments