Latest NewsNewsIndia

മുസ്ലീംലീഗ് ജമ്മു കശ്മീര്‍ എന്ന സംഘടനയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.

 

ന്യൂഡല്‍ഹി: മുസ്ലീംലീഗ് ജമ്മു കശ്മീര്‍ എന്ന സംഘടനയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മസ്രത്ത് ആലം വിഭാഗത്തിനാണ് നിരോധനം.

Read Also: ആലപ്പി ബെന്നി അന്തരിച്ചു

വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യ ഹുറിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മസറത്ത് ആലമാണ് ഈ തീവ്രവാദി സംഘടനയ്ക്ക് നേതൃത്വം നല്‍കിയത്. ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദികളെ പിന്തുണയ്ക്കുകയും ജമ്മുവില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി അമിത് ഷാ വ്യക്തമാക്കി.

‘ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും നരേന്ദ്ര മോദി സര്‍ക്കാര്‍ വെറുതെ വിടില്ല. അവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണിത്’, അമിത് ഷാ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button