KeralaLatest NewsNews

കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു, കോവിഡ് മരണനിരക്കും ഉയരുന്നു

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയര്‍ന്നു. കോവിഡ് മൂലം ഒരു മരണവും സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Read Also: ‘അവരെ കൊന്നത് പോലെ വിജയകാന്തിനെയും കൊന്നു, അടുത്തത് സ്റ്റാലിൻ?’: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് അൽഫോൺസ് പുത്രൻ

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. അതേസമയം, ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന സംസ്ഥാനവും കേരളമാണ്.

രാജ്യത്ത് ബുധനാഴ്ച 412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4,093 ആയി. കര്‍ണാടകയില്‍ 344 പേര്‍ക്കും മഹാരാഷ്ട്രയില്‍ 50 പേര്‍ക്കും ഗോവയില്‍ 37 പേര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button