ന്യൂഡൽഹി: ഹരിയാനയിലെ ഝജ്ജർ ജില്ലയിലെ അഖാഡയിൽ പ്രതിഷേധിക്കുന്ന ഗുസ്തിക്കാരെ സന്ദർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. റെസ്ലിംഗ് ഫെഡറേഷനും ഗുസ്തി താരങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നല്കിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനം. അവരുടെ കൂടെ വ്യായാമത്തിനും ഗുസ്തിയിൽ ഒരു കൈ പരീക്ഷിക്കാനും രാഹുൽ ഗാന്ധി മറന്നില്ല. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ഗുസ്തിക്കാരുടെ അഖാഡയിലെത്തിയാണ് (ഗോദ) രാഹുല്‍ ഗാന്ധി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്.
ഗുസ്തി ഫെഡറേഷന്‍ തലപ്പത്തിരുന്ന ബിജെപി എംപിയായ ബ്രിജ് ഭൂഷണിനെതിരെ താരങ്ങള്‍ ലൈംഗിക ആരോപണങ്ങളുയര്‍ത്തിയിട്ടും എംപിയെ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ ഉയര്‍ത്തിയത്. ബ്രിജ് ഭൂഷണിന്റെ വിശ്വസ്തന്‍ സഞ്ജയ് കുമാര്‍ സിംഗ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായതോടെ പ്രതിഷേധം കനപ്പിച്ച ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.
താരങ്ങളും ഫെഡറേഷനും തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ ധാര്‍മ്മിക പിന്തുണ അറിയിക്കാനാണ് രാഹുല്‍ ഗാന്ധി അഖാഡയിലെത്തിയത്. ഗുസ്തിക്കാരുടെ ദൈനംദിന കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബംജ്‌റംഗ് പൂനിയ പ്രതികരിച്ചു. രാഹുല്‍ ഗോദയില്‍ തങ്ങള്‍ക്കൊപ്പം ഗുസ്തി ചെയ്തതായും അദ്ദേഹത്തിന് ജിയു ജിട്‌സുവിലുള്ള പ്രാവീണ്യം ഗോദയില്‍ പ്രകടിപ്പിച്ചുവെന്നും പുനിയ വ്യക്തമാക്കി. ഗുസ്തിക്കാര്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു രാഹുല്‍ ഗാന്ധി. ബജ്‌റേ കി റൊട്ടിയും ഹരാ സാഗും തൈരുമായിരുന്നു വിഭവങ്ങള്‍.
‘ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തില്‍ ചേരാന്‍ ഈ ആളുകള്‍ക്ക് അഖാഡയിലെ ഗുസ്തി ഉപേക്ഷിക്കേണ്ടിവന്നാല്‍, ഈ പാത തിരഞ്ഞെടുക്കാന്‍ അവരുടെ കുട്ടികളെ ആരാണ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ചോദ്യം. ഈ ആളുകള്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, അവര്‍ ലളിതമായി ജീവിക്കുന്ന ആളുകളാണ്, അവരെ ത്രിവര്‍ണ്ണ പതാകയെ സേവിക്കാന്‍ അനുവദിക്കൂ’, സന്ദർശന അശേഷം രാഹുൽ ഗാന്ധി എക്‌സിൽ എഴുതി.
Post Your Comments