KozhikodeNattuvarthaLatest NewsKeralaNews

എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം, ജീപ്പ് അടിച്ച് തകർത്തു: നാലു പേർ പിടിയിൽ

എസ്.ഐ അബ്ദുൽസലാം, പൊലീസുകാരായ രജീഷ്, ബിജു എന്നിവരാണ് ചികിത്സയിലുള്ളത്

കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. നിർബന്ധിത പണപ്പിരിവ് നടത്തിയവരെ തടയുന്നതിനിടെയാണ് പൊലീസുകാരെ മർദിച്ചത്. പരിക്കേറ്റ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : മണ്ഡലകാലം; ശബരിമലയിലെ നടവരവ് 204 കോടിയെ ഉള്ളൂ, കോടികളുടെ കുറവെന്ന് ദേവസ്വം ബോർഡ്

എസ്.ഐ അബ്ദുൽസലാം, പൊലീസുകാരായ രജീഷ്, ബിജു എന്നിവരാണ് ചികിത്സയിലുള്ളത്. ആക്രമണം നടത്തിയ നാലു പേരെ കസ്റ്റഡിയിലെടുത്തു. ചേളന്നൂർ കാക്കൂർ വെസ്റ്റ്ഹിൽ സ്വദേശികളായ സുബിൻ, കെ.എം. ബിജീഷ്, അജേയ്, അതുൽ എന്നിവരാണ് കസ്റ്റിഡിയിലുള്ളത്.

Read Also : മെനുവിൽ നിന്നും മട്ടൺ ബോൺ മജ്ജ ഒഴിവാക്കി വധുവിന്റെ കുടുംബം; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും

യാത്രക്കാരെ തടഞ്ഞു നിർത്തി പ്രതികൾ പണം പിരിക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ പൊലീസുകാരുടെ നേരെ പ്രതികൾ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. പൊലീസ് ജീപ്പും അടിച്ചു തകർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button