തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്.
വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ അക്രമികൾ ശ്രമിച്ചു. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. അതേസമയം, അക്രമികളെ നാട്ടുകാർ കണ്ടിട്ടുണ്ട്.
Read Also : സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യത; വേണ്ടത് അതീവ ജാഗ്രത
കഞ്ചാവ് സംഘം വീട്ടിലെ നിരവധി സാധനങ്ങൾ നശിപ്പിച്ചു. വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചതായും, പുൽക്കൂടിൽ കുരിശ് സ്ഥാപിച്ചതായും നാട്ടുകാർ പറയുന്നു.
ഫിഷ് ടാങ്കിൽ മണ്ണും കല്ലും നിറച്ചു, ടെറസിന് മീതെയുള്ള സോളർ പാനൽ അടിച്ചു തകർത്തു, ചെടി ചെട്ടികളും, വീടിന്റെ ശുചി മുറിയിലെ ടൈലുകളും നശിപ്പിച്ചു. ഗ്യാസ് സിലിണ്ടറുകൾ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടത്. വീട്ടുകാർ സ്ഥലത്തില്ലായിരുന്ന സമയത്താണ് ആക്രമണം നടന്നത്.
Post Your Comments