യാത്ര പ്രേമികളുടെ ലിസ്റ്റിലേക്ക് ആദ്യം എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. അത്തരത്തിൽ ഗോവ വരെ കറങ്ങി വരാൻ പ്ലാൻ ഉള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ദീർഘനാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മംഗളൂരു-മഡ്ഗാവ് റൂട്ടിലാണ് ഇക്കുറി വന്ദേ ഭാരത് എത്തുന്നത്. ഡിസംബർ 30 ശനിയാഴ്ച ഗോവയുടെ മണ്ണിലേക്ക് എത്തുന്ന പുത്തൻ വന്ദേ ഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നതാണ്. മംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന ആദ്യ വന്ദേ ഭാരത് സർവീസ് കൂടിയാണിത്.
മംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഉടുപ്പി, കർവാർ എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. നിലവിൽ, സർവീസിന്‍റെ സമയക്രമം പുറത്തുവിട്ടിട്ടില്ലെങ്കിലും മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8:30നാകും ട്രെയിൻ യാത്ര ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 01:05ന് വന്ദേ ഭാരത് മഡ്ഗാവിലെത്തും. മടക്കയാത്ര മഡ്ഗാവിൽ നിന്ന് വൈകീട്ട് 6:10ന് പുറപ്പെട്ട് രാത്രി 10:45ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാകും ക്രമീകരിക്കുക. മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാലര മണിക്കൂർ കൊണ്ടാണ് മഡ്ഗാവിൽ എത്തിച്ചേരുക. ഏകദേശം 320 കിലോമീറ്റർ ദൂരമാണ് ഇരു സ്റ്റേഷനുകളും തമ്മിലുള്ളത്. ഗോവയിലേക്കും മൂകാംബികയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടുന്നത്.
Also Read: ക്രിസ്മസ് സന്ദേശത്തില്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
Post Your Comments