Latest NewsKeralaNews

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കും

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാന്‍ സിപിഎം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചതുമായ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു.

Read Also: ജെഎന്‍.1 കോവിഡ് വേരിയന്റിന് വ്യാപനശേഷി കൂടുതല്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് കൂടുതല്‍ ചുമതലകള്‍ നല്‍കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ നഗ്‌നചിത്രം എടുത്തു പ്രചരിപ്പിച്ചു എന്ന പരാതിയും ഉയര്‍ന്നു. ഗുരുതരമായ നിരവധി പരാതികള്‍ നേതൃത്വത്തിന് കിട്ടിയതിനെ തുടര്‍ന്നാണ് നടപടി. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്‍ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button