ശ്രീനഗർ: കരസേനാ മേധാവി മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ അദ്ദേഹം രജൗരിയിലും പൂഞ്ച് മേഖലയിലും സന്ദർശനം നടത്തും. മേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.
കഴിഞ്ഞ ദിവസം പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ബാരമുള്ളയിലും ആക്രമണം നടന്നിരുന്നു. പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചിൽ തുടരുകയാണ്.
Read Also: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Post Your Comments