ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9ന് ജമ്മു സന്ദര്‍ശിക്കും. പൂഞ്ചില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ജമ്മുവിലെത്തുന്നത്. മേഖലയിലെ സുരക്ഷ അവലോകനം ചെയ്യുന്നതിനായാണ് സന്ദര്‍ശനം. അദ്ദേഹം ഫോര്‍വേഡ് ഏരിയകള്‍ സന്ദര്‍ശിക്കുമെന്നും പ്രദേശത്തെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുവില്‍ സുരക്ഷാ അവലോകന യോഗത്തിലും അമിത് ഷാ അധ്യക്ഷനായേക്കും. കൂടാതെ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ജമ്മു കശ്മീരിലെ ബിജെപി ഉന്നത നേതാക്കളുടെ യോഗവും ചേര്‍ന്നേക്കും.
ജമ്മുവിലെ പൂഞ്ചില്‍ ആയുധധാരികളായ ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ, പൂഞ്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ജമ്മു സന്ദര്‍ശിച്ചിരുന്നു.
Post Your Comments