ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഹോണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഹോണർ 90 ജിടി വിപണിയിലെത്തി. ചൈനീസ് വിപണിയിലാണ് ഹോണർ 90 ജിടി ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ കമ്പനി പങ്കുവെച്ചിരുന്നു. ആകർഷകമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ഹോണർ 90 ജിടി ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുന്നതാണ്. ഇവയുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി പാനലാണ് ഫോണിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒസ് 7.2 ആണ് പ്രധാന ആകർഷണം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 50 മെഗാപിക്സൽ ഐഎംഎക്സ്800 സെൻസറാണ് മറ്റൊരു സവിശേഷത. 12 മെഗാപിക്സൽ എൽഇഡി ഫ്ലാഷ് യൂണിറ്റുമുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: മുഖം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ
4 സ്റ്റോറേജ് വേരിയന്റുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. 12 ജിബി റാം പ്ലസ് 256 ജിബി, 12 ജിബി റാം പ്ലസ് 512 ജിബി, 16 ജിബി റാം പ്ലസ് 256 ജിബി, 24 ജിബി റാം പ്ലസ് 1 ടിബി എന്നിങ്ങനെയാണ് 4 വേരിയന്റുകൾ. ഏകദേശം 2,599 യുവാൻ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോഴേക്കും 30,000 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്. ചൈനയിൽ ഡിസംബർ 26 മുതലാണ് ഹോണർ 90 ജിടി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിക്കുക.
Post Your Comments