Latest NewsNewsTechnology

ഹോണർ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കിയേക്കും, കാരണം ഇതാണ്

ബിസിനസ് വളർച്ച ലക്ഷ്യമിട്ട് വർഷങ്ങൾക്കു മുൻപ് രൂപം നൽകിയ ഇന്ത്യൻ ടീമിനെയും ഹോണർ പിൻവലിച്ചിട്ടുണ്ട്

ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ. അതേസമയം, തദ്ദേശീയ പങ്കാളികളുമായി ചേർന്ന് ബിസിനസുകൾ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം കൈവരിക്കാൻ ഹോണറിന് കഴിഞ്ഞിരുന്നില്ല. മുൻ വർഷങ്ങളിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഹോണറിന്റെ വിഹിതം 3 ശതമാനം മാത്രമായിരുന്നു.

ബിസിനസ് വളർച്ച ലക്ഷ്യമിട്ട് വർഷങ്ങൾക്കു മുൻപ് രൂപം നൽകിയ ഇന്ത്യൻ ടീമിനെയും ഹോണർ പിൻവലിച്ചിട്ടുണ്ട്. അടുത്തിടെ, പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്കെതിരെ ഇഡി, റവന്യൂ ഇന്റലിജൻസ് എന്നിവ റെയ്ഡുകൾ നടത്തിയിരുന്നു. വിവോ, ഓപ്പോ, ഷവോമി എന്നീ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് നടന്നത്. ഇതിനെ തുടർന്നാണ് ഇന്ത്യൻ വിപണിയിൽ നിന്ന് ഹോണറിന്‍റെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ.

Also Read: താരന്‍ കളയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകള്‍

ഹുവായ് യുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപകമ്പനിയാണ് ഹോണർ. അമേരിക്ക ഹുവായ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button