ആഗോളതലത്തിൽ വളരെയധികം ശ്രദ്ധ നേടിയ പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഹോണർ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള സ്മാർട്ട്ഫോണുകൾ ഹോർണർ വിപണിയിൽ എത്തിക്കാറുണ്ട്. ഇത്തവണ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹോണർ പ്ലേ 8ടി സ്മാർട്ട്ഫോണാണ് കമ്പനി ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള മറ്റു വിപണികളിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ എത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.8 ഇഞ്ച് ഐപിഎസ് എൽസിഡി പാനലോടുകൂടിയ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഡെമൻസിറ്റി 6080 ചിപ്സെറ്റിലാണ് ഇവയുടെ പ്രവർത്തനം. ആൻഡ്രോയിഡ് 13-നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പിന്നിൽ ഡ്യുവൽ റിയൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിവയാണ് ഡ്യുവൽ ക്യാമറകൾ. അടിസ്ഥാന വേരിയന്റായ 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് ഇന്ത്യൻ വില ഏകദേശം 12,483 രൂപയായിരിക്കും. നിലവിൽ, ഹോണർ പ്ലേ 8ടി സ്മാർട്ട്ഫോണുകളുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 23 മുതലാണ് ആദ്യ വിൽപ്പന നടക്കുന്നത്.
Post Your Comments