ബംഗളൂരു: രാമനഗരയിൽ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ(21) ആണ് 15 മാസം മാത്രം പ്രായമായ ആൺകുഞ്ഞിനെ കൻവ റിസർവോയറിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ് യുവതി. വസ്ത്രം അലക്കാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി അൽപം കഴിഞ്ഞ്, മകൻ ദേവരാജ് വെള്ളത്തിൽ മുങ്ങിയെന്ന് പറഞ്ഞ് അലറി വിളിച്ചു തിരിച്ചുവരുകയായിരുന്നു.
Read Also : ‘നവ കേരള സദസ്സ് ലോകത്തിന് മാതൃക, കേരളത്തില്‍ അവിയല്‍-സാമ്പാര്‍ മുന്നണി ‘- മന്ത്രി മുഹമ്മദ് റിയാസ്
സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ വെള്ളത്തിൽ എറിയുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments