ErnakulamLatest NewsKeralaNattuvarthaNews

അങ്കമാലിയിൽ വൻ തീപിടിത്തം

ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്

കൊച്ചി: അങ്കമാലിയിൽ വൻ തീപിടിത്തം. കറുകുറ്റിയിലെ മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അങ്കമാലി ഫയർസ്റ്റേഷനിലെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ചാലക്കുടി അടക്കമുള്ള ഫയർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ യൂണിറ്റുകളെ എത്തിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടത്തിനുള്ള ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

Read Also : തമിഴ്‌നാടിന് സഹായ ഹസ്തവുമായി കേരളം: ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകൾ നൽകും

കെട്ടിടത്തിന്റെ മുൻ വശത്താണ് തീപിടിച്ചത്. മൂന്നു നിലയിലെ ആദ്യ നിലയിൽ റസ്റ്റോറന്റാണ്. മൂന്നുനില കെട്ടിടം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. റോഡിലൂടെ പോവുന്നവരാണ് തീപടരുന്നത് ആദ്യം ശ്രദ്ധിച്ചത്.

സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടർന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button