KottayamKeralaNattuvarthaLatest NewsNews

വി​​ള​​ക്കി​​ൽ ​​നി​​ന്നു തീ​​പ​​ട​​ർ​​ന്ന് തനിച്ച് താ​​മ​​സി​​ക്കു​​ന്ന വ​​യോ​​ധി​​ക​​യ്ക്ക് ദാ​​രു​​ണാ​​ന്ത്യം

മ​​ണ​​ർ​​കാ​​ട് ആ​​മ​​ല​​ക്കു​​ന്നി​​ൽ‌ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ പ​​രേ​​ത​​നാ​​യ ത​​ങ്ക​​പ്പ​​ന്‍റെ ഭാ​​ര്യ ത​​ങ്ക​​മ്മ​യാ(68)​ണ് ​മ​​രി​​ച്ച​​ത്

കോ​​ട്ട​​യം: വി​​ള​​ക്കി​​ൽ​​ നി​​ന്നു തീ​​പ​​ട​​ർ​​ന്ന് ക​​ത്തി ഒ​​റ്റ​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന വ​​യോ​​ധി​​ക മരിച്ചു. മ​​ണ​​ർ​​കാ​​ട് ആ​​മ​​ല​​ക്കു​​ന്നി​​ൽ‌ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ പ​​രേ​​ത​​നാ​​യ ത​​ങ്ക​​പ്പ​​ന്‍റെ ഭാ​​ര്യ ത​​ങ്ക​​മ്മ​യാ(68)​ണ് ​മ​​രി​​ച്ച​​ത്.

Read Also : സംസ്ഥാനത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണമെന്ന് റിപ്പോര്‍ട്ട്

ഇ​​ന്ന​​ലെ അ​​ർ​​ധ​​രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. പാ​​സ്റ്റി​​ക് കു​​പ്പി​​യി​​ൽ ഡീ​​സ​​ൽ നി​​റ​​ച്ച് അ​​തി​​ൽ തു​​ണി ​​ചു​​റ്റി​​യ ക​​മ്പ് ഇ​​റ​​ക്കി ഉ​​ണ്ടാ​​ക്കി​​യ വി​​ള​​ക്കി​​ൽ ​​നി​​ന്നാ​​ണ് തീ​പ​​ട​​ർ​​ന്ന​​ത്. രാ​​ത്രി​​യി​​ൽ ക്രി​​സ്മ​​സ് ക​​രോ​ൾ ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ അ​​യ​​ൽ​​വാ​​സി​​യാ​​ണ് ത​​ങ്ക​​മ്മ​​യു​​ടെ വീ​​ട്ടി​​ൽ തീ​​യും ​പു​​ക​​യും ക​​ണ്ട​​ത്. ഉ​​ട​​നെ മ​​ക്ക​​ളെ വി​​വ​​ര​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ​​മീ​​പ​​ത്ത് ​താ​​മ​​സി​​ക്കു​​ന്ന മ​​ക​​നും നാ​​ട്ടു​​കാ​​രും ജ​​ന​​ലി​​ലൂ​​ടെ വീ​​ടി​​നു​​ള്ളി​​ലേ​​ക്ക് വെ​​ള്ളം ഒ​​ഴി​​ച്ചാ​​ണ് തീ​യ​​ണ​​ച്ച​​ത്.

ക​​ത​​ക് ത​​ക​​ർ​​ത്ത് അ​​ക​​ത്ത് പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും ത​​ങ്ക​​മ്മ​​യെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പൂ​​ർ​​ണ​​മാ​​യും ക​​ത്തി​​ക്ക​​രി​​ഞ്ഞ നി​​ല​​യി​​ലാ​​യി​​രു​​ന്നു. മാ​​ന​​സി​​കാ​​സ്വാ​സ്ഥ്യ​​മു​​ള്ള ത​​ങ്ക​​മ്മ നാ​​ളു​​ക​​ളാ​​യി മ​​ക്ക​​ളു​​മാ​​യി അ​​ക​​ന്നു​​ക​​ഴി​​യു​​ക​​യാ​​ണ്. ഇ​​വ​​ർ വീ​​ട്ടി​​ൽ പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ളും പാ​​ഴ്‌വസ്തു​​ക്ക​​ളും സൂ​​ക്ഷി​​ച്ചി​​രു​​ന്നു. നി​​ര​​വ​​ധി കു​​പ്പി​​ക​​ളി​​ൽ ഡീ​​സ​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്നു. ഇ​​താ​​ണ് തീ​യാ​​ളി​​പ്പ​​ട​​രാ​​ൻ കാരണമായ​​ത്.

മ​​ക്ക​​ൾ: വി​​നോ​​ദ്, സ​​ന്തോ​​ഷ്, മ​​നോ​​ജ്, ബി​​ന്ദു, ജി​​നു. മ​​രു​​മ​​ക്ക​​ൾ: പ്രി​​യ, ഷീ​​ബ, ഷി​​ബി, രാ​​ജേ​​ഷ്, മി​​നി. മൃതദേഹം സം​​സ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button