
വണ്ടിപെരിയാർ: കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയക്കു സമീപം രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മെർഫിൻ(23), ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശികളായ ജോബിൻ(19), സുജിത്(19) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ബ്ലഡി കണ്ണൂര്‍, ബ്ലഡി ക്രിമിനല്‍സ്, ഷെയിംലെസ്സ് പീപ്പിള്‍ എന്നൊക്കെ വിളിച്ച ഗവര്‍ണര്‍ ആണോ പരിണിതപ്രജ്ഞന്‍
ഏലപ്പാറയിൽ നിന്നും വരികയായിരുന്ന ബൈക്ക് ചുരക്കുളം കവലയ്ക്ക് സമീപത്തു മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേ വരികയായിരുന്ന മെർഫിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. യുവാക്കളെ നാട്ടുകാർ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ മെർഫിന് തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
Post Your Comments