കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മുഹമ്മദ് റിസ്‌വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ് എം.വി.ഡി മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡിലായിരുന്നു അപകടകരമായ രീതിയിൽ യുവാക്കൾ ബൈക്കോടിച്ചത്. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റീൽ ഷൂട്ടിന്‍റെ ഭാഗമായി ബൈക്കിലും സ്കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കൾ തന്നെയാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
Read Also : ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍
ദൃശ്യങ്ങളിൽ മുഖം വ്യക്തമായില്ലെങ്കിലും നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവാക്കളെ തിരിച്ചറിയാൻ സഹായിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന്, യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി.
പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിയത്. യുവാക്കൾ ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ പരീക്ഷ കൂടി എഴുതണം.
Post Your Comments