Latest NewsKeralaNews

ബ്ലഡി കണ്ണൂര്‍, ബ്ലഡി ക്രിമിനല്‍സ്, ഷെയിംലെസ്സ് പീപ്പിള്‍ എന്നൊക്കെ വിളിച്ച ഗവര്‍ണര്‍ ആണോ പരിണിതപ്രജ്ഞന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിണിത പ്രജ്ഞനായ വ്യക്തിയല്ല : സ്പീക്കറെ തള്ളി മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവന്‍കുട്ടി. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്‌കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണറില്‍ നിന്നുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി

എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ കാരണം ഈ ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വര്‍ഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങള്‍ നടത്തി രക്തസാക്ഷികള്‍ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്നാണ് വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിള്‍ എന്നാണ് ഗവര്‍ണര്‍ സംബോധന ചെയ്തതെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

‘കേരളം ബഹുമാനിക്കുന്ന രാജ്യത്തെ മതേതര മനസുകള്‍ നിലപാടുകള്‍ക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടര്‍ഭരണം നേടിയ കേരള മുഖ്യമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയ വ്യക്തിയാണ് ഗവര്‍ണര്‍. ഭരണഘടനാ പദവിയിലുള്ള ഒരാളില്‍ നിന്നുണ്ടാകേണ്ട പരാമര്‍ശങ്ങള്‍ ആണോ ഇവ? അതെ, ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം…!’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button