KeralaMollywoodLatest NewsNewsEntertainment

റിലീസ് തടഞ്ഞില്ല: നേരിന്റെ കഥ മോഷണം ആരോപിച്ചുള്ള ഹര്‍ജിയില്‍ നോട്ടീസ്

ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ കഥ മോഷണമെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സംവിധായകന്‍ ജിത്തു ജോസഫിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് റിലീസ് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ചിത്രം 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് എഴുത്തുകാരന്‍ ദീപക് ഉണ്ണി കോടതിയെ സമീപിച്ചത്. അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ദീപക് ഉണ്ണിയുടെ ആരോപണം.

READ ALSO: ശബരിമലയിൽ തീർത്ഥാടകന് കുഴഞ്ഞു വീണ് ദാരുണാന്ത്യം

മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച്‌ നടന്ന കൂടിക്കാഴ്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ച്‌ വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ദൃശ്യമുള്‍പ്പെടെയുള്ള ഹിറ്റുകള്‍ ഒരുക്കിയ ജീത്തു ജോസഫ് മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button