Latest NewsKeralaNews

ഗവര്‍ണറും-സര്‍ക്കാരും തമ്മില്‍ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട സ്ഥലമല്ല കേരളം, ഇതിന് ഒരു അവസാനം ഉണ്ടാകും: സ്പീക്കര്‍

തിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഇനിയുണ്ടാവില്ലെന്നും തര്‍ക്കം തീര്‍ക്കാര്‍ ഇരുകൂട്ടര്‍ക്കുമാകുമെന്നും ഉറപ്പു നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സഭയും ഗവര്‍ണറും തമ്മില്‍ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: തെലുങ്ക് ബിഗ്ബോസില്‍ ‘സാധാരണക്കാരൻ’ വിജയിച്ചു: പിന്നാലെ ആരാധകരുടെ കലാപം, 6 ബസ് തകര്‍ത്തു! കേസ്

‘ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. അങ്ങനെയൊരു തെരുവുയുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. അങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ല’, സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാരിനു തന്നെ പ്രശ്‌നം പരിഹരിക്കാനാകും. അതുപോലെ പരിണിതപ്രജ്ഞനായ ഗവര്‍ണര്‍ക്കും സാധിക്കും. ഇനി ഈയൊരു സാഹചര്യമുണ്ടാകില്ലെന്നും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ല അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button