നാദാപുരം: പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വയനാട് കോറോം സ്വദേശി മാന്തോണി അജിനാസിനെ(22)യാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ആണ് ശിക്ഷ വിധിച്ചത്.
Read Alslo : മണ്ഡല മാസ പൂജ അടുത്തിരിക്കെ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം, പതിനെട്ടാം പടി ചവിട്ടുന്നത് മണിക്കൂറില്‍ 4500 പേര്
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അർധരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. നാദാപുരം സി.ഐ ഫായിസ് അലിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.
Post Your Comments