KeralaLatest NewsNews

മണ്ഡല മാസ പൂജ അടുത്തിരിക്കെ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം, പതിനെട്ടാം പടി ചവിട്ടുന്നത് മണിക്കൂറില്‍ 4500 പേര്‍

പത്തനംതിട്ട:ശബരിമലയില്‍ ഭക്തജന പ്രവാഹം. മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീര്‍ത്ഥാടകരുടെ ക്യൂ ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലില്‍ ആറ് വരിയായാണ് നിലവില്‍ ക്യൂ ഏര്‍പ്പെടുത്തിയത്. വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്.

Read Also: ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’: ഗവർണർക്കെതിരെയുള്ള എസ്‌എഫ്‌ഐ ബാനറിനു ട്രോള്‍മഴ

പമ്പയില്‍ നിന്നും 6 മുതല്‍ 8 മണിക്കൂറെടുത്തതാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ ഒരുലക്ഷത്തോളം ഭക്തര്‍ എത്താനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ, അടുത്തദിവസങ്ങളില്‍ കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡും പൊലീസും വ്യക്തമാക്കി.

ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും ഭഗവാന്റെ ദര്‍ശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്.

ഇത് ഒഴിവാക്കാന്‍ കുട്ടികളെ മുന്‍നിരയിലേക്ക് എത്തിക്കണം. ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ദേവസ്വം ഗാര്‍ഡുമാരും പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും . ഉടന്‍ തന്നെ ഈ സൗകര്യം നടപ്പിലാക്കാന്‍ ദേവസ്വം പൊതുമരാമത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button