
പത്തനംതിട്ട: പത്തനംതിട്ടയിലെ പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ അന്തേവാസികളായ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ വൈകീട്ട് തിരിച്ചെത്താതായതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments