KeralaLatest NewsNews

സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

ചാരുംമൂട്: സമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻകണ്ടം ഭാഗത്ത് ഷാ മൻസിലിൽ എം.എസ് ഷാ(26)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്.

ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ഒട്ടേറെ പെൺകുട്ടികളുമായി ഇയാൾക്കു ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നൂറനാട് സ്വദേശിനിയായ 18-കാരിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതും. പിന്നീട്, പെൺകുട്ടിയുടെ സ്വർണമാലയും കമ്മലും വാങ്ങി പണയം വെച്ചു. സ്വർണവും പണവും തിരികെ കൊടുക്കാതായതോടെ സംഭവം തന്റെ വീട്ടിലറിയിക്കുമെന്നു പെൺകുട്ടി ഇയാളോടു പറഞ്ഞു.

തുടർന്ന്, ആഭരണങ്ങൾ തിരികെക്കൊടുക്കാമെന്നും വിവാഹം കഴിച്ചുകൊള്ളാമെന്നും വിശ്വസിപ്പിച്ച് യുവാവ് ഡിസംബർ ഒൻപതിനു രാത്രി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് ശാസ്താംകോട്ട ഭരണിക്കാവിലുള്ള ഇയാളുടെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ആഭരണങ്ങൾ എടുത്തുകൊടുക്കാമെന്നുപറഞ്ഞ് അടുത്തദിവസം യുവതിയെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചശേഷം പ്രതി കടന്നു കളഞ്ഞു. തുടർന്നാണ്, പെൺകുട്ടി നൂറനാട് പൊലീസിൽ പരാതി നൽകിയത്. ശാസ്താംകോട്ടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇൻസ്റ്റഗ്രാമിൽ തന്റെ ആകർഷകമായ ഫോട്ടോകളിട്ട് പെൺകുട്ടികൾക്കു മെസേജുകൾ അയക്കുകയാണ് ഇയാളുടെ പതിവ്. മറുപടി അയക്കുന്നവരെ പ്രണയംനടിച്ച് വശത്താക്കി ആഭരണങ്ങൾ കൈക്കലാക്കും. തുടർന്ന്, ശാരീരികമായി പീഡിപ്പിച്ച് ഉപേക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്റ്റേഷനിലും ഇയാൾക്കെതിരേ ഇത്തരം കേസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button