തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷം. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ജെഎൻവൺ എന്ന വേരിയന്റാണ് രോഗികളിൽ കണ്ടെത്തിയിരിക്കുന്നത്. നവംബർ രണ്ടാം വാരം മുതൽ ആരംഭിച്ച വൈറസിന്റെ വ്യാപനം ക്രമേണ ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നാല് കോവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൂടാതെ, ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1,523 ആയി ഉയർന്നു. ഈ വർഷം മെയ് 15ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയധികം കുതിച്ചുയരുന്നത്.
കോവിഡ് വാക്സിൻ എടുത്തവരിൽ വൈറസ് പൊതുവേ അപകടകരമാകില്ല. നിലവിൽ, കോവിഡ് ബാധിക്കുന്നവരിൽ അപ്പർ റെസ്പിറേറ്ററി ഇൻഫക്ഷനാണ് കാണപ്പെടുന്നത്. വാക്സിൻ എടുത്തവരിൽ ശക്തമായ ചുമ, തൊണ്ടയിലെ അസ്വസ്ഥത തുടങ്ങിയവയിൽ ഇത് അവസാനിക്കും. അല്ലാത്തവരിൽ, ലോവർ റെസ്പിറേറ്ററി ഇൻഫെക്ഷനായി മാറി ഗുരുതര അവസ്ഥയിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.
Also Read: സര്‍വ്വകാര്യസാധ്യത്തിനും കലികാല ദോഷശാന്തി നേടാനും ഉത്തമമായൊരു സ്‌തോത്ര മന്ത്രം
ലോക വ്യാപകമായും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അമേരിക്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് അതിവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിൽ മാത്രം 23,000-ലധികം ആളുകളാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ ഭൂരിഭാഗം ആളുകളും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. പ്രായമായവരിലും, മറ്റു രോഗങ്ങൾ ഉള്ളവരിലും, ഗർഭിണികളിലും രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments