ErnakulamNattuvarthaLatest NewsKeralaNews

‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അബ്യൂസ് നേരിട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച ബ്യുട്ടി കണ്ടന്റ് വ്‌ലോഗറാണ് ഗ്ലാമി ഗംഗ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗ, ഈ അടുത്ത് തന്റെ ജീവിത കഥ തുറന്ന് പറഞ്ഞ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ നടന്ന ഒരു ദുരനുഭവത്തെ കുറിച്ച് ഗ്ലാമി ഗംഗ നടത്തിയ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ താൻ ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് താരം പറയുന്നത്. അച്ഛന്റെ ബന്ധുവിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും ഗ്ലാമി ഗംഗ പറഞ്ഞു.

ഗ്ലാമി ഗംഗയുടെ വാക്കുകൾ ഇങ്ങനെ;

‘എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അബ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛന്റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. എന്നാൽ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല.

ഗവര്‍ണര്‍ക്കെതിരായി എസ്എഫ്‌ഐ ബാനര്‍ കെട്ടിയതില്‍ വി.സിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അമ്മയോടാണ് പറയേണ്ടിയിരുന്നത്. അമ്മയ്ക്കാണെങ്കിൽ എപ്പോഴും സങ്കടമായിരുന്നു. അച്ഛനോട് പറയാനുള്ള സൗഹൃദം എനിക്കുണ്ടായിരുന്നില്ല. അമ്മയോടും പറയാനും പേടിയായിരുന്നു. പെൺകുട്ടികൾക്ക് എന്താവശ്യം ഉണ്ടെങ്കിലും അത് ചെന്ന് പറയുന്നത് അച്ഛനോടാണ്. നമ്മളെ സുരക്ഷിതമാക്കുന്നത് നമ്മുടെ അച്ഛനാണ്. എനിക്കിന്നും ആ സെക്യൂരിറ്റി അച്ഛനിൽ നിന്നും കിട്ടിയിട്ടില്ല.

അച്ഛൻ എനിക്ക് നൽകിയ ഏറ്റവും വലിയ ട്രോമയാണ് ഇൻസെക്യൂരിറ്റി. എനിക്ക് ആരുമില്ലെന്ന് അന്ന് ഞാൻ പഠിച്ചു. ഈ സംഭവം നടന്ന് ഞാൻ ഓടി അമ്മയുടെ അടുത്ത് എത്തിയപ്പോൾ വീട്ടിൽ പ്രശ്‌നം നടക്കുകയാണ്. അമ്മയും അച്ഛനും കൂടി വഴക്ക് നടക്കുകയാണ്. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്‌നമാകുമോ എന്നതാണ് നാലാം ക്ലാസിൽ ആണെങ്കിലും അന്ന് ഞാൻ ചിന്തിച്ചത്.

‘ഭർത്താവ് ചെയ്താലും ബലാത്സംഗം ബലാത്സംഗം തന്നെ’: ഗുജറാത്ത് ഹൈക്കോടതി

കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചു. എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്.

ഭൂതകാലം ഏൽപ്പിച്ച ട്രോമയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. ഒരാൾ അടുത്ത് വന്നിരുന്നാൽ എനിക്ക് പേടിയാകും. ഒരാൾ ഒരു കൊച്ചിനെയും എടുത്ത് നിൽക്കുന്നത് കണ്ടാലും അയാൾ അതിനെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button