ഗുജറാത്ത്: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സുപ്രധാന വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവാഹ ജീവിതത്തിനിടയിലുണ്ടാകുന്ന ലൈംഗികപീഡനം ഗൗരവതരമാണെന്നും ഭര്‍ത്താവാണെന്ന് കരുതി ബലാല്‍സംഗം ബലാത്സംഗം ആകാതിരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ന്ത്യന്‍ ശിക്ഷാനിയമത്തിലെ 375–ാം വകുപ്പില്‍ മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവിനോട് വിയോജിച്ച കോടതി, 50 അമേരിക്കന്‍ സംസ്ഥാനങ്ങളിലും, മൂന്ന് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളിലും നിരവധി രാജ്യങ്ങളിലും മാരിറ്റല്‍ റേപ് നിയമ വിരുദ്ധവും ഗുരുതരവുമായാണ് കണക്കാക്കുന്നതെന്നും വ്യക്തമാക്കി.
ഇന്ത്യൻ പീനൽ കോഡ് കൂടുതലായി എടുത്തിട്ടുള്ള യുണൈറ്റഡ് കിംഗ്ഡവും ഒഴികെയുള്ളവ നീക്കം ചെയ്തതായി ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അന്യാഥീനപ്പെട്ട് പോകാതിരിക്കുന്നതിനായി സ്വകാര്യനിമിഷങ്ങള്‍ ഭര്‍ത്താവ് അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹർജിയിലാണ് ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ഭർത്താവിന്റെ അച്ഛനും അമ്മയും ഇതിന് കൂട്ടുനിൽക്കുന്നുവെന്നും യുവതി ആരോപിക്കുന്നുണ്ട്.
കേസ് വിശദമായി പരിശോധിച്ച കോടതി,സ്ത്രീയായിരുന്നിട്ട് കൂടി ഭര്‍തൃ മാതാവ് മകനെ ഇത്തരം ഹീനമായ കാര്യങ്ങളില്‍ നിന്ന് വിലക്കിയില്ലെന്നും സ്ത്രീയുടെ അന്തസ് സംരക്ഷിക്കാന്‍ ചെറുവിരലനക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമൊപ്പം കുറ്റകൃത്യത്തില്‍ ഭര്‍തൃമാതാവിനും പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി.
Post Your Comments