KeralaLatest NewsNews

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് : പ്രഖ്യാപനവുമായി കെ.സുധാകരന്‍

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടാനെത്തിയ കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലച്ചതച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്റെയും നടപടിക്കെതിരെ, പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്താന്‍ കെപിസിസി തീരുമാനിച്ചു. ഈ മാസം 20ന് രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റിന്റെ അറിയിപ്പ്

മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സറ്റേഷനുകളിലേക്കും ഈ മാസം 20ന് രാവിലെ 11 മണിക്ക് ബഹുജന മാര്‍ച്ച് നടത്തും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണം’, കെപിസിസി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button