PathanamthittaLatest NewsKeralaNews

ഭക്തിസാന്ദ്രമായി സന്നിധാനം: ഇന്നും വൻ ഭക്തജന പ്രവാഹത്തിന് സാധ്യത, വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത് 90,000 പേർ

സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്

പത്തനംതിട്ട: അയ്യനെ കാണാൻ ശബരിമലയിൽ വൻ ഭക്തജന പ്രവാഹം. ഇന്ന് പുലർച്ചെ വരെ നിരവധി ഭക്തരാണ് പതിനെട്ടാം പടി ചവിട്ടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ന് പുലർച്ചെ ഒരു മണി മുതൽ ആറ് മണി വരെ 21,000-ലധികം അയ്യപ്പഭക്തരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. കൂടാതെ, ഇന്നലെ രാത്രി 12 മണി വരെ 84,793 പേരും പതിനെട്ടാം പടി കയറിയിട്ടുണ്ട്. താരതമ്യേന തിരക്ക് വർദ്ധിച്ചിട്ടുണ്ടെങ്കിലും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.

പമ്പയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. നാളെ അവധി ദിനമായതിനാൽ ഇന്ന് 90,000 പേർ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഡിസംബർ എട്ടാം തീയതിയാണ് സന്നിധാനത്ത് നിയന്ത്രണതീതമായ തിരക്ക് അനുഭവപ്പെട്ടത്. അന്ന് വെർച്വൽ ക്യൂ വഴിയും, സ്പോർട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 88,744 ആണ്. അതേസമയം, മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ 6 മണി വരെയുള്ള കണക്കുകൾ അനുസരിച്ച്, വെർച്വൽ ക്യൂ ബുക്കിംഗ് വഴിയും, സ്പോർട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ്.

Also Read: കാത്തിരിപ്പ് അവസാനിച്ചു! യൂറോപ്യൻ യൂണിയനിലും ത്രെഡ്സിന്റെ സേവനം എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button