
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊടുമൺ കളത്തിനാൽ വേങ്ങവിളയിൽ വീട്ടിൽ ഷൈൻ(19) ആണ് അറസ്റ്റിലായത്. കോന്നി പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ നിന്നും കാറിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോന്നി പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിനിടെ പ്രതിയെ വ്യാഴാഴ്ച വൈകിട്ട് 6.30-ന് വെളിയം ഈട്ടിക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments