KeralaLatest NewsNews

പാര്‍ലമെന്റ് പുകസ്‌പ്രേ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പാര്‍ലമെന്റ് പുകസ്പ്രേ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്.

Read Also: മാ​ന്നാ​റി​ൽ തേ​പ്പു​ക​ട​യി​ൽ തീ​പി​ടി​ച്ചു: ര​ണ്ടാ​യി​ര​ത്തോ​ളം തു​ണി​ക​ൾ ക​ത്തി​ന​ശി​ച്ചു

പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്സ്ആപ് വീഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വീഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശവും നല്‍കി.

ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്. ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്‌നല്‍ ആപ് വഴിയാണ് ആശയ വിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button