Latest NewsIndiaNews

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ബോല്‍സനാരോയുടെ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അക്രമ സംഭവങ്ങള്‍ ആശങ്കാജനകമാണ്.  ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു’, മോദി പറഞ്ഞു.

Read Also: മലയാളികൾക്ക് വാഹനങ്ങളോട് പ്രിയമേറുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിലധികം വാഹനങ്ങൾ

അമേരിക്കയില്‍ 2021ല്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ബ്രസീലില്‍ ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയ്യാറാകാതെ ബോള്‍സനാരോ അനുയായികള്‍ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമികള്‍ അഴിഞ്ഞാടി. ജനാലച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. 3000ത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്.

രാജ്യത്തെ പരമോന്നത കോടതിയും ആക്രമിക്കപ്പെട്ടു. സുപ്രീംകോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കടന്നവര്‍ രേഖകള്‍ നശിപ്പിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും അക്രമകാരികള്‍ കടന്നു കയറി. തലസ്ഥാന നഗരത്തിന്റെ തെരുവില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കലാപകാരികള്‍ വെറുതെ വിട്ടില്ല.

ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്റ് സാവോ പോളോയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു. തിരിക്കിട്ട് തിരികെ ബ്രസീലിലെത്തിയ ലുല ഡ സില്‍വ മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. അക്രമകാരികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും ലുല പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button