ErnakulamKeralaNattuvarthaLatest NewsNews

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ

കൊച്ചി: നടൻ ബിബിൻ ജോർജിന് സിനിമാ ചിത്രീകരനത്തിനിടയിൽ അപകടം. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.

ബിബിൻ ജോർജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്നയാളെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരുക്കുകൾ ഇല്ലാതെ ബിബിൻ ജോർജ് രക്ഷപ്പെടുകയായിരുന്നു.

കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button