ആലപ്പുഴ: അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി ഷജീറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജവാന്‍ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടര്‍ സഹിതമാണ് എക്‌സൈസ് പിടികൂടിയത്.
മുന്‍പും അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷജീറിനെ അറസ്റ്റ് ചെയ്തത്. പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, പ്രകാശ്, അനു, പ്രവീണ്‍ എന്നിവരും പങ്കെടുത്തു.
Post Your Comments